തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ വൈകുന്നതില്‍ ആര്‍.എസ്.പിക്ക് അതൃപ്തി. ഇക്കാര്യത്തിലുള്ള എതിര്‍പ്പ് യു.ഡി.എഫ് നേതൃത്വത്തെ വീണ്ടും അറിയിക്കുമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍.എസ്.പിക്ക് നല്കാന്‍ തത്വത്തില്‍ ധാരണയായതാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് തീരുമാനം വൈകുന്നതിന് കാരണമായിരിക്കുന്നത്. കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന സ്ഥാനങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ടെന്നും വിഷയത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം വീണ്ടും മുന്നണി നേതൃത്വത്തെ അറിയിക്കുമെന്നും അസീസ് പറഞ്ഞു.


