ഡന്‍മാര്‍ക്ക് ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ പുറത്ത്

ഒഡന്‍സി(ഡന്‍മാര്‍ക്ക്): ഡന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാള്‍, പി.വി സിന്ധു, കിഡമ്പി ശ്രീകാന്ത് എന്നിവരാണ് പുറത്തായത്.

സൈന ലോക രണ്ടാം നമ്പര്‍ ചൈനയുടെ ഷിസിയാന്‍ വാംഗിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 20-22, 15-21. സിന്ധു ദക്ഷിണ കൊറിയയുടെ സങ് ജി ഹിയുനോടാണ് തോല്‍വി സമ്മതിച്ചത്. ശ്രീകാന്തും കൊറിയന്‍ താരം വാന്‍ ഹോ സണിനോട് 45 മിനിറ്റില്‍ തോല്‍വി സമ്മതിച്ചു. സ്‌കോര്‍: 23-21, 21-17.

Top