ട്വിറ്ററില്‍ 15 മില്യണ്‍ ആരാധകരുമായി ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ്

ട്വിറ്ററില്‍ 15 മില്യണ്‍ ആരാധകരുമായി ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ്. അമിതാഭ് ബച്ചന് ശേഷം ട്വിറ്ററില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ടാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ഷാരൂഖ്. 16.7 മില്യണ്‍ ആണ് അമിതാഭിന്റെ ആരാധകര്‍.

ട്വിറ്ററില്‍ ആരാധകരോട് നിരന്തരം സംവദിക്കുന്ന താരങ്ങളിലൊരാളാണ് ഷാരൂഖ്. ഷൂട്ടിങ് വിശേഷങ്ങളും കുടുംബവുമൊത്തുള്ള ചിത്രങ്ങളും മറ്റും ആരാധകര്‍ക്കായി അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. സാങ്കേതികതയുടെ കാര്യത്തിലും ട്വിറ്റര്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നതും ഷാരൂഖ് തന്നെ.

14.4 മില്യണുമായി ആമിറും 13.7 മില്യണുമായി സല്‍മാനും ഷാരൂഖിന് തൊട്ടുപുറകെയുണ്ട്.

Top