കൊല്ലം: കേന്ദ്രത്തിന്റെ ട്രോളിംഗ് നിരോധനം വകവയ്ക്കാതെ നീണ്ടകരയില്‍ മത്സ്യ ബന്ധനത്തിന് ശ്രമിച്ച മത്സ്യതൊഴിലാളികള്‍ക്ക് കോസ്റ്റ് ഗാര്‍ഡിന്റെ താക്കീത്. 12 നോട്ടിക്കല്‍ മൈല്‍ ദൂരം മറികടന്ന് മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളെയാണ് കോസ്റ്റ് ഗാര്‍ഡ് താക്കീത് ചെയ്തത്. ഇതേതുടര്‍ന്ന് ബോട്ടിലെത്തിയ മത്സ്യതൊഴിലാളികള്‍ പിന്മാറി.
ഇന്നു മുതല്‍ 61 ദിവസത്തേയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


