ട്രെയിനുകള്‍ കൂട്ടിയിടിച്ചുഃ യുപിയില്‍ 12 മരണം: 45 പേര്‍ക്ക് പരിക്കേറ്റു

ലക്‌നോ: യുപിയിലെ ഗോരഖ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. വാരണാസിയില്‍ നിന്നും ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന ക്രിഷാക്ക് എക്‌സ്പ്രസും ലക്‌നോവില്‍ നിന്ന് ബരൗന്നിയിലേക്ക് പോകുകയായിരുന്ന ബരൗന്നി എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. ഗോരഖ്പൂരില്‍ നിന്നും 12 കിലോമീറ്റര്‍ മാറിയാണ് അപകടം നടന്നത്. ട്രെയിനുകളില്‍ ഒന്നിന്റെ ട്രാക്ക് മുന്നറിയിപ്പില്ലാതെ മാറിയതാണ് അപകടകാരണമെന്നാണ് അറിയാന്‍ കഴിയുന്നത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top