ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പടക്കങ്ങള്‍ പൊട്ടി തൊഴിലാളിയ്ക്ക് പരിക്ക്

കൊച്ചി: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പടക്കങ്ങള്‍ പൊട്ടി തൊഴിലാളിയ്ക്ക് പരിക്കേറ്റു. എന്താണെന്ന് മനസിലാകാതെ സഞ്ചിയില്‍ നിന്ന് പടക്കമെടുത്ത് കുത്തിപ്പൊട്ടിച്ച തൊഴിലാളിയ്ക്കാണ് പൊള്ളലേറ്റത്.

എറണാകുളം റെയില്‍വെയ്ക്ക് കീഴില്‍ കതൃക്കടവിലുള്ള മാര്‍ഷലിങ് യാര്‍ഡിലായിരുന്നു സംഭവമുണ്ടായത്. പന്തിന്റെ രൂപത്തിലുള്ള സാധനങ്ങളായിരുന്നു മാര്‍ഷലിങ് യാര്‍ഡില്‍ ശുചീകരണത്തിന് എത്തിച്ച സ്ലീപ്പര്‍ കോച്ചില്‍ ഉണ്ടായിരുന്നത്.

Top