1699 സിസി എഞ്ചിനുമായി തണ്ടര്‍ബേര്‍ഡ് എല്‍ടി ട്രയംഫ് ഇന്ത്യയില്‍ എത്തിച്ചു. അന്താരാഷ്ട്ര തലത്തില്‍ ട്രയംഫ് വില്‍ക്കുന്ന ബൈക്കാണിത്. ട്രയംഫിന്റെ ക്രൂയിസര്‍ ശ്രേണിയിലേക്കാണ് തണ്ടര്‍ബേര്‍ഡ് എല്‍ടി എത്തുന്നത്. ഈ വിഭാഗത്തില്‍ കമ്പനിയുടെ തണ്ടര്‍ബേര്‍ഡ് സ്റ്റോം റോക്കറ്റ് 3 റോഡ്സ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ട്. 15.75 ലക്ഷം രൂപയാണ് തണ്ടര്‍ബേര്‍ഡ് എല്‍ടിയുടെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
1699 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് തണ്ടര്‍ബേര്‍ഡ് എല്ടിയുടേത്. 5400 ആര്‍പിഎമ്മില്‍ 94 പിഎസ് ശക്തി പകരാന്‍ ഈ കരുത്തന് എഞ്ചിനാകും. 3550 ആര്‍പിഎമ്മില്‍ 151 എന്‍എം ടോര്‍ക്കും നല്‍കും. 6സ്പീഡ് ഗിയര്‍ ഷിഫ്റ്റിങ് സംവിധാനത്തിലാണ് പ്രവര്‍ത്തനം.
പേരിലെ ‘എല്‍ടി’ (ലൈറ്റ് ടൂറിങ്) സൂചിപ്പിക്കുന്നതു പോലെ യാത്രകള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്നതാണ് ഈ തണ്ടര്‍ബേഡ്. ഇതിനായി നിരവധി സവിശേഷതകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ട്രയംഫിന്റെ ലക്ഷ്യം. 500 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകളുടെ 15 ശതമാനം വിപണി വിഹിതമാണ് ഈ വര്‍ഷം തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് മാനേജര്‍ വിമല്‍ സുമ്പഌ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയ ട്രയംഫിന് വിപണിയില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് പ്രചോദനമായിരിക്കുന്നത്. കൊല്‍ക്കത്തയിലും ഛണ്ഡീഗഢിലും പുതുതായി രണ്ട് ഡീലര്‍ഷിപ്പുകള്‍ കൂടി കമ്പനി ഒക്ടോബറില്‍ ആരംഭിക്കും.