ട്രയംഫിന്റെ പുതിയ ടൈഗര്‍ 800 XCA ഇന്ത്യന്‍ വിപണിയില്‍

ട്രയംഫിന്റെ പുതിയ ടൈഗര്‍ 800 XCA ഇന്ത്യന്‍ വിപണിയില്‍. മറ്റ് ടൈഗര്‍ 800 ല്‍ നിന്ന് ഇരുന്നൂറിലേറെ മാറ്റങ്ങളാണ് പുതിയ മോഡലായ 800 XCA യ്ക്കുളളത്‌. ഇത് ടൈഗര്‍ 800ലെ ഉയര്‍ന്ന വകഭേദമാണ്.

ടൈഗര്‍ 800 XCA യ്ക്ക് കരുത്തേകുന്നത് 800 സിസി എന്‍ജിനാണ്. പുതിയ മോഡലില്‍ സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ്, ക്രൂയ്സ് കണ്‍ട്രോള്‍ എന്നിവയുണ്ട്. റോഡ്, ഓഫ് റോഡ്, റെയ്ന്‍, സ്പോര്‍ട്ട്, ഓഫ് റോഡ് പ്രോ, റൈഡര്‍ പ്രോഗ്രാമബിള്‍ എന്നീ മള്‍ട്ടിപ്പിള്‍ റൈഡിങ് മോഡുകളും XCA യിലുണ്ട്‌.ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 94 ബിഎച്ച്പി കരുത്തും 79 എന്‍എം ടോര്‍ക്കുമേകും. ഇതില്‍ 6 സ്പീഡാണ് ഗിയര്‍ബോക്സിന്.

എല്‍ഇഡി ലൈറ്റിങ്, സ്വിച്ച്ഗിയറിന് ബാക്ക്ലൈറ്റ് ഇല്ല്യൂമിനേഷന്‍, ജോയ്സ്റ്റിക്ക് കണ്‍ട്രോള്‍,അലൂമിനിയം റേഡിയേറ്റര്‍ ഗാര്‍ഡ്, അഞ്ച് ഇഞ്ച് ഫുള്‍കളര്‍ ടിഎഫ്ടി സ്‌ക്രീന്‍, അഞ്ച് രീതിയില്‍ ക്രമികരിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍ എന്നിവയും വാഹനത്തിലുണ്ട്.ടൈഗര്‍ 800 XCA യുടെ മുന്നിലെ വീല്‍ 21 ഇഞ്ചും പുറകിലെ വീല്‍ 17 ഇഞ്ചുമാണ്.വാഹനത്തിന്റെ എക്സ്ഷോറൂം വില 15.16 ലക്ഷം രൂപയാണ്.

Top