തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എം.ഡി ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ലൈസന്‍സില്ലാത്ത ക്വാറി വിറ്റ് പണം പറ്റിച്ചെന്നാണ് കേസ്. ഭൂമിയിടപാടില്‍ തച്ചങ്കരി പണം തട്ടിയെടുത്തെന്ന പരാതിയിന്മേലാണ് അന്വേഷണം.
20 കോടിയുടെ ഇടപാടിന് എട്ട് കോടി രൂപ തച്ചങ്കരി വാങ്ങിയെന്ന ക്വാറി ഉടമകളുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. പണം ആവശ്യപ്പെട്ട് ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങളും പരാതിക്കാര്‍ ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
കണ്‍സ്യൂമര്‍ ഫെഡില്‍ സര്‍വത്ര അഴിമതിയാണെന്നും ഭരണസമിതി തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം വരുന്നത്.


