ടൊയോട്ടയ്ക്ക് വീണ്ടും തിരിച്ചടി

ടോക്കിയോ: ജപ്പാന്‍ വാഹനനിര്‍മാതാക്കളായ ടൊയോട്ടയ്ക്ക് വീണ്ടും തിരിച്ചടി. തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു 1.67 മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കമ്പനി തീരുമാനിച്ചു. ഇതില്‍ 1.05 എണ്ണം ജപ്പാനില്‍ നിന്നു തന്നെയാണ്. ബാക്കി പുറം രാജ്യങ്ങളില്‍ നിന്നും. മൂന്നു തകരാറുകളാണു കണ്ടെത്തിയിരിക്കുന്നത്. ക്രൗണ്‍ മജെസ്റ്റ, ക്രൗണ്‍, കൊറോള റുമിയണ്‍, ഔറിസ്, ലക്‌സസ് എന്നീ മോഡലുകളാണു തിരിച്ചുവിളിക്കുന്നത്.

Top