ടെസ്‌ലയുടെ എസ്പി 85 ഡി

ടെസ്‌ലയുടെ പുതിയ മോഡല്‍ എസ് പി 85ഡി വെറും 3.2 സെക്കന്‍ഡിനുള്ളില്‍ 60 മൈല്‍ (96 കിലോമീറ്റര്‍) വേഗത കൈവരിക്കുവാനാകുന്നത്ര കരുത്തുറ്റ പുതിയ സെഡാന്‍ എത്തുന്നു. ആദ്യ മോഡലായ എസ് പി85 -ന്റെ പരമാവധി വേഗതയായ 210 കിലോമീറ്ററിലും 40 കിലോമീറ്റര്‍ അധികമാണ് എസ് പി85 ഡിയുടെ വേഗത.

ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനോടെയെത്തുന്ന പുതിയ സെഡാന് മുന്‍ചക്രത്തില്‍ 221 കുതിരശക്തിയുള്ള (ബിഎച്ച്പി) മോട്ടറും പിന്‍ചക്രത്തില്‍ 470 കുതിരശക്തിയുള്ള (ബിഎച്ച്പി) ഇലക്ട്രിക് മോട്ടറുമാണ് കരുത്തേകാനായി നല്‍കിയിരിക്കുന്നത്. ഇരു മോട്ടറിലുമായി 691 കുതിരശക്തിയാണ് സെഡാന്റെ ടോട്ടല്‍ പവര്‍. ഇരു മോട്ടറുകള്‍ക്കും സംയുക്തമായി സെക്കന്‍ഡില്‍ 930 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് ഉല്‍പാദിപ്പിക്കുവാനാകും.

കാഴ്ചയില്‍ ഏറെക്കുറെ സമാനമെന്നു തോന്നുമെങ്കിലും, എസ് പി 85 നെ അപേക്ഷിച്ച് 132 കിലോ അധിക ഭാരമുണ്ട് പുതിയ മോഡലിന്. ചുവന്ന ബ്രേക്ക് കാലിപറുകളും, എസ് പി85ഡി ബാഡ്ജുമാണ് കാര്യമായ വ്യത്യാസങ്ങള്‍. സെമി ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റമായ ഓട്ടോ പൈലറ്റില്‍ ഒപ്റ്റിക്കല്‍ ക്യാമറയും, മുന്‍പിലുള്ള ട്രാഫിക് തിരിച്ചറിയുന്നതിനുള്ള 360 ഡിഗ്രി സോണാര്‍ ഫീച്ചറും നല്‍കിയിരിക്കുന്നു. റോഡിലെ ട്രാഫിക് അനുസരണമായി പ്രവര്‍ത്തിക്കുന്നവയാണ് ഈ സിസ്റ്റങ്ങളെല്ലാം.

Top