ടെലിവിഷന്‍ ഷോയ്ക്കിടെ രാജി പ്രഖ്യാപിച്ച് ലിബിയന്‍ പ്രധാനമന്ത്രി അബ്ദുളള അല്‍-താനി

ട്രിപ്പോളി: ലിബിയന്‍ പ്രധാനമന്ത്രി അബ്ദുളള അല്‍-താനി രാജിപ്രഖ്യാപിച്ചു. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയായിരുന്നു അല്‍-താനിയുടെ രാജി പ്രഖ്യാപനം.

അല്‍-താനിയുടെ രാജി പ്രഖ്യാപന രീതി ഏവരെയും അത്ഭുതപ്പെടുത്തിയത്. ലിബിയയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ രാജികൊണ്ടു തീരുമെങ്കില്‍ താനിത് ഇവിടെവച്ചു പ്രഖ്യാപിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഞായറാഴ്ച പാര്‍ലമെന്റില്‍ രാജി സമര്‍പ്പിക്കുമെന്നും അല്‍-താനി വ്യക്തമാക്കി.

Top