ടെന്നീസ് ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വെള്ളി

ഇഞ്ചോണ്‍ : ഏഷ്യന്‍ ഗെയിംസ് പുരുഷന്‍മാരുടെ ടെന്നീസ് ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. സാകേത് സനം-മിനെനി കൃഷ്ണന്‍ സഖ്യമാണ് വെള്ളി നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടുകയായിരുന്നു. ഇഞ്ചോണില്‍ ടെന്നീസില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. 7-5,7-6,7-2 എന്നീ സെറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ദ.കൊറിയയുടെ യോങ്ക്യൂ ലിം-ഹ്യോന്‍ ചങ് സഖ്യത്തിനാണ് സ്വര്‍ണം.

പുരുഷ ഡബിള്‍സില്‍ സനം-മിനെനി സഖ്യം തായ്‌ലന്റില്‍നിന്നുള്ള സാന്‍ചായ് രതിവട്ടാന-സോന്‍ചാറ്റ് രതിവട്ടാന സഖ്യത്തെ 4-6, 6-3, 10-6 എന്ന നിലയിലാണു തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. സനംസിങ് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സോംദേവ് ദേവ് വര്‍മനൊപ്പം ഡബിള്‍സ് സ്വര്‍ണം നേടിയിരുന്നു.

Top