കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരായ വി.എം സുധീരന്റെ ആരോപണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഏതെങ്കിലും പ്രത്യേക കേസുകള്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് വീണ്ടും കത്തയക്കാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ടി.പി. കേസ് ഏറ്റെടുക്കാന്‍ ആവില്ലെന്ന് സിബിഐ നേരത്തെ അറിയിച്ചിരുന്നു.
പൊലീസ് കേസുകളില്‍ പ്രതിപ്പട്ടിക സി.പി.എം നല്‍കുന്ന സ്ഥിതിയാണ് കണ്ണൂരിലെന്ന വി.എം. സുധീരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


