ടാന്‍സാനിയയിലെ സ്വര്‍ണഖനിയില്‍ മണ്ണിടിഞ്ഞ് വീണ് 19 മരണം

ഡോഡോമ: ടാന്‍സാനിയയിലെ സ്വര്‍ണ ഖനിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 19 തൊഴിലാളികള്‍ മരിച്ചു. ഖനിക്കുള്ളിലേയ്ക്കു മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. വടക്കുപടിഞ്ഞാറന്‍ ടാന്‍സാനിയയിലെ സലാലാ ജില്ലയിലാണു സംഭവം.

നിരവധി തൊഴിലാളികള്‍ ഖനിക്കുള്ളില്‍ പണിയെടുത്തു കൊണ്ടിരുന്ന സമയത്താണു മണ്ണിടിച്ചില്‍ ഉണ്ടായത്. എത്രപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നത് വ്യക്തമല്ല. 19 മൃതദേഹങ്ങളാണ് ഇതുവരെ പുറത്തെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

Top