ടാക്‌സി സേവനദാതാക്കളായ ഒല ബസ് സര്‍വീസ് ആരംഭിക്കുന്നു

ബെംഗളുരു: ആപ്പ് അധിഷ്ടിത ടാക്‌സി സേവനദാതാക്കളായ ഒല ബസ് സര്‍വീസ് തുടങ്ങുന്നു. ടാക്‌സി സേവനം നല്‍കുന്നതുപോലെതന്നെയായിരിക്കും ബസ് സര്‍വീസും തുടങ്ങുക.

ടൂറിസ്റ്റ് സര്‍വീസ്, ചാര്‍ട്ടേഡ് സര്‍വീസ് എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സേവനത്തിനായി ഒല ബസ്സുകള്‍ വാങ്ങുകയില്ല. രജിസ്റ്റര്‍ ചെയ്ത ബസ്സുടമകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. യാത്രക്കാര്‍ക്ക് ആപ്പ് വഴി സീറ്റ് ബുക്ക് ചെയ്യാം. ഏറ്റവും അടുത്ത് ലഭ്യമായ ബസ് സര്‍വീസ് ആപ്പിലൂടെ അറിയാനും അവസരമുണ്ട്.

Top