ടമാര്‍ പഠാര്‍ പുതിയ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ടമാര്‍ പഠാര്‍ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. നീയില്ലാതെ ജീവിതം എന്ന് തുടങ്ങുന്ന ഗാനത്തില്‍ ശ്രിന്ദയും ചെമ്പന്‍ വിനോദുമാണ് അഭിനയിച്ചിരിക്കുന്നത്.

ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, ചെമ്പന്‍ വിനോദ്, ശ്രിന്ദ, ശമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രജപുത്ര വിശ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിതാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ രചനയും ദിലീഷ് നായര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Top