തിരുവനന്തപുരം : മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചമായി ഞായറാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി പോസ്റ്റ് പിന്‍വലിച്ചത്. ഈ വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടതെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കണമോ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അവധിയുടെ കാര്യത്തില്‍ തീരുമാനമായി എന്നുകരുതിയാണ് പോസ്റ്റിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.


