ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ ഈ മാസം 24 ന്

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ ഈ മാസം 24 ന് റിലീസ് ചെയ്യും. ജയറാമും പ്രിയാ മണിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നരെയ്‌നും ശ്രദ്ധേയറോളില്‍ ചിത്രത്തിലുണ്ട്.

ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് നിര്‍മ്മാണം. കെ ഗിരീഷ്‌കുമാറിന്റേതാണ് തിരക്കഥ. ലെന, കലാഭവന്‍ ഷാജോണ്‍, ശ്രീകുമാര്‍, ഇന്നസന്റ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top