ജോസ് കെ മാണിയെ യൂത്ത് ഫ്രണ്ട് (എം) ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ്.
ജോസ് കെ മാണി യൂത്ത് ഫ്രണ്ട് എമ്മിനെ നശിപ്പിച്ചെന്നും ജോസ് കെ മാണിക്ക് ചുമതല നല്‍കിയ ശേഷം സ്ത്രീപ്രാതിനിധ്യം അനുവദിക്കാതിരുന്നത് മാണി സാറിന്റെ ദീര്‍ഘവീക്ഷണമാണെന്നും ഷോണ്‍ അഭിപ്രായപ്പെട്ടു.
ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് (എ)ഗ്രൂപ്പും കെ ബാബുവുമാണെന്ന് ജോസ് കെ മാണി യൂത്ത് ഫ്രണ്ടിന്റെ യോഗങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.


