തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവിയിയായിരിക്കെ ഡിജിപി ജേക്കബ് തോമസ് ചെയ്ത വഴിവിട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
ഫയര്‍ഫോഴ്‌സ് മേധാവി ആയിരിക്കവെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെ അനുസരിക്കാഞ്ഞതിനാലാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത് എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.
സര്‍ക്കാരിന്റെ എന്ത് നിര്‍ദ്ദേശങ്ങളാണ് ഡിജിപി അനുസരിക്കാഞ്ഞത് എന്ന് മുഖ്യമന്ത്രി വെളിപെടുത്തണം. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടിന് ഉദാഹരണമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.


