ജെ.സി ഡാനിയേല്‍ പുരസ്‌കാരം: ക്ഷണക്കത്തില്‍ പുരസ്‌കാര ജേതാവായ എം.ടിയുടെ പേരില്ല

തിരുവനന്തപുരം: ജെ.സി ഡാനിയേല്‍ പുരസ്‌കാരദാന ചടങ്ങിലേക്കുള്ള ക്ഷണക്കത്തില്‍ പുരസ്‌കാര ജേതാവായ എം.ടി വാസുദേവന്‍ നായരുടെ പേരില്ല. കൂടാതെ പുരസ്‌കാരം ആര്‍ക്കാണ് നല്‍കുന്നത് എന്ന വിവരവും ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, മുഖ്യമന്ത്രി അടക്കം ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പേരുകള്‍ കത്തിലുണ്ട്. സംസഥാന ചലച്ചിത്ര അക്കാദമിയാണ് ക്ഷണക്കത്ത് തയാറാക്കിയിട്ടുള്ളത്.

ക്ഷണക്കത്തില്‍ വന്ന പിഴവ് തിരുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പുരസ്‌കാര ജേതാവിന്റെ പേര് ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്താറില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പി. രാജീവ് നാഥ് അറിയിച്ചു.

Top