ആലപ്പുഴ: മുതിര്‍ന്ന നേതാവ് കെ ആര്‍ ഗൗരിയമ്മ സിപിഐഎമ്മിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതോടെ ജെ എസ് എസില്‍ സ്വത്ത് തര്‍ക്കം രൂക്ഷമാകുന്നു. ജെഎസ്എസിന്റെ ആസ്തി സിപിഎമ്മിനാണെന്ന് ഗൗരിയമ്മ വ്യക്തമാക്കി. എന്നാല്‍ സ്വത്തുവകകള്‍ പ്രവര്‍ത്തകര്‍ പിരിച്ചുണ്ടാക്കിയതാണെന്ന് എ എന്‍ രാജന്‍ ബാബു വിഭാഗം പറയുന്നു.
ഗൗരിയമ്മ സി.പി.എമ്മില്‍ ചേരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്വത്തുക്കള്‍ ജെ.എസ്.എസിന് വിട്ടു നല്‍കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിവെടുത്ത് വാങ്ങിയ വസ്തുക്കളാണ് അവയെന്നും രാജന്‍ ബാബു അറിയിച്ചു.ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും രാജന്‍ബാബു വ്യക്തമാക്കി.
അരൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ജെഎസ്എസിന് സ്വത്തുള്ളത്.


