തിരുവനന്തപുരം: ജെഡിയു യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. എം.പി വീരേന്ദ്രകുമാറുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സൂധീരന്‍.
ജെഡിയു ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണ്. പ്രശ്‌നങ്ങളില്‍ ഇന്നു തന്നെ പരിഹാരം കാണുമെന്നും വൈകിട്ട് ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ജെഡി-യുവുമായി ചര്‍ച്ച നടത്തുമെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം ചന്ദ്രചൂഡന്റെ പ്രസ്താവന സദുദ്ദ്യേശത്തോടെയല്ല. പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം സാക്ഷി മഹാരാജിനെപ്പോലെയാണു സംസാരിക്കുന്നതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനെതിരേ ചന്ദ്രചൂഡന്‍ നടത്തിയ ആരോപണങ്ങള്‍ക്ക് ആര്‍എസ്പി സംസ്ഥാന നേതൃത്വം മറുപടി നല്‍കണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.


