പാലക്കാട്: എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) മായി രാഷ്ട്രീയമായ തര്‍ക്കങ്ങളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന അവര്‍ സീറ്റു തര്‍ക്കത്തിന്റെ പേരിലാണ് എല്‍ഡിഎഫ് വിട്ടതെന്നും യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ അവരെ എല്‍ഡിഎഫിലെടുക്കുന്ന കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും കോടിയേരി പറഞ്ഞു.
ആക്ഷേപം സഹിച്ച് ഇനിയും യുഡിഎഫില്‍ തുടരണോയെന്ന് ജനതാദള്‍ (യു) തീരുമാനിക്കട്ടെ. ഇനിയും ജെഡിയു കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ജെ.ഡി.യു കാണിക്കുന്നത് വഞ്ചനയാണെന്ന മട്ടില്‍ വിമര്‍ശനാത്മക മുഖപ്രസംഗം പാര്‍ട്ടി പത്രമായ വീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും എഡിറ്റോറിയലിനെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും ഒരു വലിയ വിഭാഗം കോണ്‍ഗ്രസുകാരുടെ വികാരം തന്നെയാണ് മുഖപ്രസംഗത്തില്‍ പ്രതിഫലിക്കുന്നത്.


