തിരുവനന്തപുരം: ജെഡിയുവിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ടെത്തുന്നു. ഞായറാഴ്ച എം.പി. വീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കോഴിക്കോട് വച്ചാണു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ജെഡി-യുവിനു യുഡിഎഫില്‍ അവഗണനയാണു ലഭിക്കുന്നതെന്നു വീരേന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പാലക്കാട്ടെ തോല്‍വി സംബന്ധിച്ചു അന്വേഷണം നടത്തിയ ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകുന്നതായും പരാതി ഉയര്‍ന്നിരുന്നു.
യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ജെഡി-യു ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണു സമവായ ശ്രമങ്ങളുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.


