തിരുവനന്തപുരം: മേയ് മാസത്തിനുശേഷം നടത്തുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടൊ കൂടി ചേര്‍ക്കേണ്ടതാണെന്നു തെഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കി. പോസ്റ്റല്‍ ബാലറ്റ് പേപ്പറിലും സാധാരണ ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പേപ്പറിലും സ്ഥാനാര്‍ഥിയുടെ ഫോട്ടൊ കൂടി അച്ചടിക്കും.
സ്ഥാനാര്‍ഥിയുടെ പേര് അച്ചടിക്കുന്ന പാനലില്‍ പേരിനും ചിഹ്നത്തിനുമിടയിലാണു ഫോട്ടൊ ചേര്‍ക്കുക. രണ്ടു സെന്റിമീറ്റര്‍ വീതിയും 2.5 സെന്റിമീറ്റര്‍ ഉയരത്തിലുമായിരിക്കും ഫോട്ടൊ അച്ചടിക്കുക. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ എടുത്തിട്ടുള്ള ഫോട്ടൊ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയോടൊപ്പം വരണാധികാരിക്കു നല്‍കണം.
വെള്ള പശ്ചാത്തലത്തില്‍ മുഖം വ്യക്തമായി കാണത്ത ക്ക വിധം ഭാവഭേദങ്ങളൊന്നും പ്രകടിപ്പിക്കാത്ത വിധത്തിലുള്ള ഫോട്ടൊയാണു സമര്‍പ്പിക്കേണ്ടത്. ഫോട്ടൊയില്‍ യൂനിഫോം, തൊപ്പി, കറുത്ത കണ്ണട എന്നിവ ഒഴിവാക്കണം. നാമനിര്‍ദേശ പത്രികയോടൊപ്പമോ സൂക്ഷ്മപരിശോധന നടത്തുന്ന അവസാന തീയതിക്കകമോ ഫോട്ടൊ വരണാധികാരിക്കു സമര്‍പ്പിക്കണം. ഫോട്ടൊയുടെ പിന്‍ഭാഗത്തു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ നിര്‍ദേശകനോ ഒപ്പുവയ്ക്കണം.
സമര്‍പ്പിക്കുന്ന ഫോട്ടൊ ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടേതു തന്നെയാണെന്നും അതു മൂന്നുമാസത്തിനകം എടുത്തതാണെന്നുമുള്ള പ്രസ്താവനയും ഇവരിലാരെങ്കിലും വരണാധികാരിക്ക് ഒപ്പിട്ടു നല്‍കണം.
ജൂണ്‍ മുതല്‍ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടൊയും


