ജുറാസിക് പാര്‍ക്കിന്റെ നാലാം പതിപ്പ് ജുറാസിക് വേള്‍ഡിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. കോളിന്‍ ട്രിവേറോ ഒരുക്കുന്ന ചിത്രം ജൂണ്‍ 12ന് തിയറ്ററുകളിലെത്തും. ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ജുറാസിക്ക് പാര്‍ക്കിന്റെ ഉടമയായ പട്ടേല്‍ എന്ന കഥാപാത്രമായിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ എത്തുന്നത്. കോളിന്‍ ടെര്‍വോവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റിവന്‍ സ്പില്‍ബര്‍ഗ് സഹനിര്‍മ്മാതാവാകുന്നു.
2ഡി, 3ഡി ഫോര്‍മാറ്റുകളിലാണ് ചിത്രം പുറത്തിറങ്ങുക. വംശനാശം സംഭവിച്ച ദിനോസറുകള്‍ വീണ്ടും ഭൂമിയിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ രംഗങ്ങളുമാണ് ചിത്രം പറയുന്നത്.
ക്രിസ് പ്രാട്ട്, ടൈ സിംപ്കിന്‍സ്, ജെയ്ക്ക് ജോണ്‍സണ്‍, നിക്ക് റോബിന്‍സണ്‍, നിക്ക് റോബിന്‍സണ്‍,ബി ഡി വോങ് ,ജെയിംസ് ഡുമോട്ട്, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാന്‍ക് മാര്‍ഷല്‍, പാട്രിക് ക്രാവിലി ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. ജൂണ്‍ 12 ന് ചിത്രം തീയറ്ററുകളില്‍ എത്തും.


