ജീവ ചിത്രത്തില്‍ നായിക നയന്‍ താര

മലയാളി സുന്ദരി നയന്‍ താര തമിഴിലെ പ്രമുഖ യുവ നടന്‍ ജീവയുടെ നായികയാവുന്നു. യാനിന് ശേഷം ജീവ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാമനാഥാണ്. ഡിസംബര്‍ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മുഴുവന്‍ സമയ എന്റര്‍ടൈനറാണ് ചിത്രം. സിനിമയുടെ കഥ ജീവയ്ക്ക് ഏറെ ഇഷ്ടമായെന്നും സംവിധായകനോട് ഉടനെ ചിത്രീകരണം ആരംഭിക്കാന്‍ ആവശ്യപ്പെട്ടന്നുമാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. തികച്ചും ഗ്രാമീണനായിട്ടാണ് ജീവ ചിത്രത്തില്‍ അഭിനയിക്കുന്നത്. കുംഭകോണത്തും തഞ്ചാവൂരിലും ചിത്രീകരണം നടക്കാനാണ് സാധ്യത. അണിയറ പ്രവര്‍ത്തകര്‍ ഇവിടങ്ങളില്‍ ചിത്രീകരണത്തിനു പറ്റിയ സ്ഥലങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബറോടെ ജീവയും ചിത്രത്തില്‍ ജോയ്ന്‍ ചെയ്യും.

Top