കൊച്ചി: പ്രേമം പോലുള്ള സിനിമകള്‍ ക്യാമ്പസ്സില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍. തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളേജില്‍ സംഭവിച്ചത് ഇതാണെന്നും ഡി.ജി.പി പറഞ്ഞു.
ശ്രീകാര്യം എന്‍ജിനിയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പ് ഇടിച്ച് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ദൃശ്യം സിനിമക്കെതിരെയും സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ദൃശ്യം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ പിടിക്കപ്പെടിലെന്ന ധാരണയാണ് ചിത്രം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോട്ടയത്ത് തീവണ്ടിവരുമ്പോള്‍ ബൈക്കും മറ്റും ട്രാക്കിലിട്ട സംഭവം റെയില്‍വേ പോലീസും ലോക്കല്‍ പോലീസും അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.


