ജീത്തു ജോസഫ് ചിത്രത്തില്‍ ദിലീപ് നായകനാകുന്നു

ഹിറ്റ് ചിത്രം ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടിയില്‍ ദിലീപ് നായകനാകുന്നു. മൈ ബോസ് എന്ന ചിത്രത്തിന് ശേഷം ദിലീപും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ദിലീപിനൊപ്പം, സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, ജോജു, ഹരീഷ് പിരാടി, ചെമ്പന്‍ വിനോദ്, ധര്‍മജന്‍, നോബി, ചെമ്പില്‍ അശോകന്‍, വിജയകുമാരി, എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ജ്യോതി കൃഷ്ണയും രചന നാരായണന്‍ കുട്ടിയുമാണ് നായികമാര്‍.

രാജേഷ് വര്‍മ തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ബ്‌ളാക് വാട്ടര്‍ സ്റ്റുഡിയോസ് ആണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണാണ് സംഗീതം.

Top