ബവേറിയ: രണ്ട് ദിവസമായി ജര്‍മ്മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടി സമാപിച്ചു. യുക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കും വരെ റഷ്യയുടെ മേലുള്ള ഉപരോധം തുടരാന്‍ തീരുമാനമെടുത്ത് കൊണ്ടാണ് രണ്ട് ദിവസം നീണ്ട ജി 7 ഉച്ചകോടി ബവേറിയയില്‍ സമാപിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ റഷ്യ നിരന്തരം ലംഘിക്കുകയാണെന്നും കരാര്‍ പാലിക്കാന്‍ റഷ്യ തയ്യാറാവണമെന്നും ഉച്ചകോടിയില്‍ ആവശ്യം ഉയര്‍ന്നു. ഇന്നലെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ റഷ്യക്ക് എതിരായുള്ള താക്കീതായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. പ്രതിവര്‍ഷം ശരാശരി രണ്ടു ഡിഗ്രി വര്‍ധനയെന്ന തോതില്‍ ആഗോളതാപനം നിയന്ത്രിക്കാനും ഇതിനായി 10,000 കോടി ഡോളര്‍ നീക്കി വെക്കാനും ഉച്ചകോടിയില്‍ തീരുമാനമായി.


