സൂപ്പര്‍ ഹിറ്റായ വെള്ളിമൂങ്ങ എന്ന സിനിമയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു. സിന്ധുരാജാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ നായികയേയും മറ്റു താരങ്ങളേയും തീരുമാനിച്ചിട്ടില്ല. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
സൂപ്പര്‍ ഹിറ്റായ ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്ന സിനിമ നിര്‍മ്മിച്ച സോഫിയാ പോളാണ് ഈ സിനിമയുടേയും നിര്‍മാതാവ്.
എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് തീര്‍ന്നാലുടന്‍ മോഹന്‍ലാല്‍ ജിബുവിന്റെ സിനിമയില്‍ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ട്.
സമീപകാലത്ത്, അവകാശവാദങ്ങളില്ലാതെ തീയേറ്ററുകളില്‍ എത്തി വിജയംകൊയ്ത ചിത്രമായിരുന്നു വെള്ളിമൂങ്ങ. ബിജു മേനോനും തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വെള്ളിമൂങ്ങ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


