ഫെയ്സ്ബുക്ക് ഉടന്‍ ജിഫ് ചിത്രങ്ങളെ ന്യൂസ് ഫീഡില്‍ ഉള്‍കൊള്ളിക്കാനുള്ള സംവിധാനം കൊണ്ടുവരുന്നു. ടെച്ച് ക്രന്ഞ്ചിനോടാണ് ജിഫ് ചിത്രങ്ങള്‍ ന്യൂസ് ഫീഡില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കിയത്. ട്വിറ്റര്‍ ഒരുവര്‍ഷം മുന്‍പ് ജിഫ് ഇമേജുകളെ ന്യൂസ്ഫീഡില്‍ കൊണ്ടുവരുന്ന രീതിയില്‍ മാറിയിരുന്നു.
ആദ്യമായി ഗൂഗിള്‍ പ്ലസായിരുന്നു ജിഫ് ഇമേജുകളെ ന്യൂസ്ഫീഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഫെയ്സ്ബുക്ക് വഴി ഈ വഴിക്ക് നിങ്ങിയാല്‍ ഫെയ്സ്ബുക്ക് കൂടുതല്‍ ലൈവ് ആകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിലവില്‍ വീഡിയോകള്‍ക്ക് ഫെയ്സ്ബുക്ക് നല്കിയ ഓട്ടോ പ്ലേ സംവിധാനം തന്നെയായിരിക്കും ജിഫ് ഇമേജുകള്‍ക്കും ഫെയ്സ്ബുക്ക് നല്‍കുക. അരോചകം എന്ന് തോന്നിയാല്‍ ജിഫ് ഇമേജുകളുടെ ചലനം നിര്‍ത്തുവാന്‍ ഉപയോക്താവിന് സാധിക്കും. അതിനായി ഒരു വെള്ള വൃത്തതിലുള്ള പ്ലേ ഓപ്ഷന് ഈ ഇമേജുകളിലുണ്ടാകും. തുടക്കത്തില്‍ തിരഞ്ഞെടുത്തവര്‍ക്ക് മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.
ഇത് സംബന്ധിച്ച് ഒരു വര്‍ഷം മുന്‍പ് ഫെയ്സ്ബുക്ക് അധികൃതരോട് ഒരു ടെക്ക് സൈറ്റ് ചോദിച്ചപ്പോള്‍ ഇത് വലിയ കുഴപ്പം ഉണ്ടാക്കുമെന്നാണ് പ്രതികരിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഉപയോക്താവിന്റെ ഫെയ്സ്ബുക്കില്‍ ചിലവഴിക്കുന്ന സമയം കൂട്ടുവാന്‍ ജിഫ് പോസ്റ്റിങ്ങ് സഹായിക്കുമെന്നാണ് ഫെയ്സ്ബുക്കിലെ നിരീക്ഷകര്‍ പറയുന്നത്.