ജിത്തു ജോസഫിന്റെ ചിത്രത്തില്‍ കാവ്യ നായികയാകുന്നു

ഹിറ്റ് മേക്കറുകളുടെ സംവിധായകനായ ജിത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കാവ്യ മാധവന്‍ നായികയാകുന്നു. സാമൂഹിക പ്രാധാന്യമുളള വിഷയം കൈകാര്യം ചെയ്യുന്ന സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് കാവ്യ എത്തുക.

പൃഥിരാജുമായി ചേര്‍ന്ന് ജിത്തുജോസഫ് ഒരുക്കുന്ന ചിത്രത്തിനുശേഷമായിരിക്കും ഈ സിനിമ തുടങ്ങുക.

കാള്‍ട്ടണ്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജിത്തു ജോസഫ് ദൃശ്യത്തിനു ശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി ഈ മാസം അവസാനമാണ് തിയറ്ററുകളില്‍ എത്തുന്നത്.

Top