സിംഗപ്പൂര്‍ : ജാവക്കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യയുടെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ഇരുപത്തിരണ്ട് ദിവസമായി സിംഗപ്പൂര്‍ നാവിക സേനയിലെ 400 സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായി. തകര്‍ന്ന വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.
ജാവക്കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു


