ഗര്‍വാ: രാജ്പൂര്‍ വനമേഖലയില്‍ നിന്ന് മാവോയിസ്റ്റ് നേതാവിനെയും നാല് കൂട്ടാളികളെയും ജാര്‍ഖണ്ഡ് പൊലീസ് പിടികൂടി. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡറായ രാജേന്ദ്ര സിംഗ് ഖാര്‍വാറും മറ്റ് നാല് പ്രവര്‍ത്തകരുമാണ് പിടിയിലായതെന്ന് ഗര്‍വാ ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
സംഘത്തില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധമുള്ള മന്‍സൂര്‍ കിഷന്‍ മോര്‍ച്ച എന്ന സംഘടനയുടെ തലവന്‍ കൂടിയായിരുന്നു പിടിയിലായ ഖാര്‍വാറെന്ന് പൊലീസ് സൂചിപ്പിച്ചു


