ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ ദ്രൗപദി മുര്‍മു സ്ഥാനമേറ്റു

റാഞ്ചി: ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായി ദ്രൗപദി മുര്‍മു സ്ഥാനമേറ്റു. ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന സയീദ് അഹമ്മദ് മണിപ്പുര്‍ ഗവര്‍ണറായി മാറിപ്പോകുന്ന ഒഴിവിലേക്കാണ് നിയമനം.

ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റീസ് വീരേന്ദ്രസിംഗ് ദ്രൗപദി മുര്‍മുവിനു സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിലെ ബിര്‍സമണ്ഡപില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ്, മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാരായ ഷിബു സോറന്‍, അര്‍ജുന്‍ മുണ്ട, കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സുദര്‍ശന്‍ ഭഗത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒഡീഷയിലെ റായ്‌രംഗ്പുര്‍ മണ്ഡലത്തില്‍നിന്നു 2000, 2005 കാലയളവില്‍ ബിജെപി നിയമസഭയിലെ അംഗമായ ദ്രൗപദി, ബിജെപി പിന്തുണയോടെ ജയിച്ചു ബിജു ജനതാദള്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. 2009ല്‍ മൃഗസംരക്ഷണ മന്ത്രിയായി. ലോക്‌സഭാസ്ഥാനാര്‍ഥിയായി മത്സരിച്ച 2009ലും നിയമസഭാ സ്ഥാനാര്‍ഥിയായി മത്സരിച്ച 2014ലും പരാജയപ്പെട്ടു. ഭര്‍ത്താവ് ശ്യാംചരണ്‍ മുര്‍മു യുസിഒ ബാങ്കിന്റെ ദര്‍ബുമാര്‍ഗ് ബ്രാഞ്ച് മാനേജരാണ്.

Top