ജാമ്യക്കാലാവധി അവസാനിച്ചു; മഅദനി ഇന്ന് ബംഗളുരുവിലേക്ക് മടങ്ങും

കൊല്ലം: സുപ്രീംകോടതി നല്‍കിയ അഞ്ചു ദിവസത്തെ ജാമ്യക്കാലാവധി പൂര്‍ത്തിയാക്കി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഇന്നു ബംഗളൂരുവിലേക്കു മടങ്ങും.

രാത്രി ഒമ്പതിനുള്ള ഇന്‍ഡിഗോ വിമാനത്തിലാണു തിരിച്ചുപോക്ക്. ഭാര്യ സൂഫിയ മഅദനിയും മകന്‍ സലാഹുദീനും ഒപ്പമുണ്ടാകും. അന്‍വാര്‍ശേരിയില്‍ ജുമാ നമസ്‌കാരത്തിനു ശേഷം പ്രത്യേക പ്രാര്‍ഥനയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് മൂന്നിനാണു തിരിക്കുക.

Top