ജയലളിത ജയിലില്‍ ആയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് സിനിമാ ബന്ദ്

ചെന്നൈ: ജയലളിതയ്‌ക്കെതിരായ കോടതിവിധിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് സിനിമാ ബന്ദ്. പുരട്ചി തലൈവിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തമിഴ്‌നാട്ടിലുടനീളം ഇന്നു സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. പ്രതിഷേധ സൂചകമായി ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ടു വരെ നിരാഹാസമരം നടത്തുമെന്ന് തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേന്‍ അറിയിച്ചു. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അംഗങ്ങളും സൗത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കും.

അതിനിടെ ജയലളിതയുടെ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനിയാണ് ജയലളിതയ്ക്കു വേണ്ടി ഹാജരാകുന്നത്. ദസറ അവധിയായതിനാല്‍ കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ആയിരിക്കും ഹര്‍ജി പരിഗണിക്കുക.

Top