ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നീട്ടി നല്‍കി

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നീട്ടി നല്‍കി. മെയ് 12 വരെയാണ് കാലാവധി നീട്ടി നല്‍കിയത്. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹര്‍ജിയില്‍ അടുത്തമാസം 12നകം തീരുമാനമെടുക്കും.

ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട ജയലളിത അപേക്ഷ നല്‍കിയിരുന്നു. ആദ്യതവണ മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെയുള്ള കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് ജയ ശിക്ഷിക്കപ്പെട്ടത്.

നാലുവര്‍ഷം തടവും 100 കോടി പിഴയുമാണ് ബംഗളൂരുവിലെ പ്രത്യേക കോടതി ജയക്ക് വിധിച്ചത്. മൂന്നാഴ്ച പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ ജയക്ക് ഒക്ടോബര്‍ 17നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

Top