ജയലളിതക്കെതിരായ വിധി:തമിഴ് നാട്ടില്‍ പ്രതിഷേധം ശക്തം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധം തുടങ്ങി. അമ്പത്തൂരിലും ചെന്നൈയിലും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ബസിന് തീയിട്ടു.

നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി, കേബിള്‍ ബന്ധങ്ങള്‍ വിച്ഛേദിച്ചതായും റിപ്പോര്‍ട്ടുണ്ട്. റോഡുകള്‍ ഉപരോധിച്ചിരിക്കുകയാണ്. ഡിഎംകെ ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ചെന്നൈ അടക്കം പ്രധാന നഗരങ്ങളിലെല്ലാം കടകള്‍ അടച്ചുവെന്നാണ് റിപ്പോര്‍ട്ട്. ദിണ്ഡിഗല്ലില്‍ കടകളടച്ച് ഹര്‍ത്താലിന്റെ പ്രതീതിയായിരിക്കുകയാണ്. കരുണാനിധിയ്ക്കും മകന്‍ സ്റ്റാലിനും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരുണാനിധിയുടെ വീടിനു മുന്നില്‍ പ്രതിഷേധം നടക്കുകയാണ്. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു.

സുബ്രഹ്മന്യന്‍ സ്വാമിയുടെ ചെന്നൈയിലെ വീടിനു നേരേ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

Top