ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ്

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം മല്‍സരത്തില്‍ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെ എഫ്.സിയെ നേരിടും. മൂന്നു മല്‍സരങ്ങള്‍ പിന്നിട്ടെങ്കിലും ഒരു മല്‍സരം പോലും ഇതുവരെ ജയിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. രണ്ടു തോല്‍വിയും ഒരു സമനിലയുമായി ഒരു പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.

മൂന്ന് മല്‍സരങ്ങള്‍ പിന്നിട്ട പൂനെയ്ക്ക് നാലു പോയിന്റുണ്ട്. ഒരു വിജയവും ഒരു പരാജയവും ഒരു സമനിലയുമാണ് പൂനൈയ്ക്കുള്ളത്. പരിക്കുകാരണം കേരളത്തിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറായ മൈക്കല്‍ ചോപ്ര ഇന്നു ടീമിലുണ്ടാകില്ല. പ്രധാന പൊസിഷനിലെല്ലാം പരിചയ സമ്പന്നരായ ഇറ്റാലിയന്‍ താരങ്ങളെക്കൊണ്ട് നിറഞ്ഞതാണ് പൂനെ ടീം. മത്സരം ഹോം ഗ്രൗണ്ടിലാണ്.

Top