ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദി നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. അതിര്‍ത്തിയിലെ തംഗ്ധറില്‍ ആയുധങ്ങളുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണു തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. ഒരു ദിവസത്തോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു തീവ്രവാദികളെ സൈന്യം വധിച്ചത്. മൃതദേഹങ്ങളില്‍ നിന്നു മൂന്നു തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

തംഗ്ധര്‍ മേഖലയില്‍ ഈ ആഴ്ചയിലെ രണ്ടാമത്തെ നുഴഞ്ഞുകയറ്റശ്രമമായിരുന്നു ഇത്. കുപ്‌വാരയില്‍ കഴിഞ്ഞ ആഴ്ച നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.

Top