ജമ്മു കാശ്മീരില്‍ ശക്തമായ കാറ്റും മഴയും: കനത്ത നാശനഷ്ടം

ജമ്മു കാശ്മീരില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുടിയൊഴിഞ്ഞു പോകാന്‍ അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ശനിയാഴ്ച ആരംഭിച്ച കാറ്റും മഴയും ഞായറാഴ്ചയും തുടര്‍ന്നതോടെയാണ് മണ്ണിടിച്ചിലും നാശനഷ്ടങ്ങളും രൂക്ഷമായത്.

ശനിയാഴ്ച ആരംഭിച്ച മഴയില്‍ വൈദ്യുതിയും വാര്‍ത്താ വിനിമയ സൗകര്യങ്ങളും താറുമാറായതോടെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. റോഡുകള്‍ വെള്ളത്തിനടിയിലായതോടെ ഗതാഗതം അസാധ്യമായി. കനത്ത മണ്ണിടിച്ചിലില്‍ വീടുകളടക്കം നാല്‍പതോളം കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളപ്പൊക്ക സാധ്യതയെത്തുടന്ന് ജമ്മുശ്രീനഗര്‍ ദേശീയപാത അടച്ചിട്ട അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ടു. ശ്രീനഗര്‍ നിവാസികളുടെ സുരക്ഷക്ക് എത്രയും വേഗം നടപടികളെടുക്കാന്‍ മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം താ!ഴ്വരയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Top