ജമ്മു കാശ്മീരില്‍ പാക് തീവ്രവാദി നുഴഞ്ഞുകയറ്റത്തിന് സാധ്യത: മുന്നറിയിപ്പ് നല്‍കി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. കാശമീരിലെ പ്രളയം മുതലാക്കി തീവ്രവാദികള്‍ നുഴഞ്ഞുകയറ്റത്തിന് തയാറെടുക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അല്‍ ബാദര്‍, തെഹരിക് ഇ ജിഹാദ് എന്നീ തീവ്രവാദ സംഘടനകളാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നത്. പൂഞ്ചിലെ ജില്ലാ ജയില്‍ ആക്രമിക്കാന്‍ തീവ്രവാദികള്‍ ആസൂത്രണം ചെയ്യുന്നതായണ് വിവരം. പൂഞ്ചിലെ സൈനിക കേന്ദ്രത്തിനു നേര്‍ക്കും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

Top