കാശ്മീരില്‍ തീവ്രവാദിയാക്രമണം; രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീര്‍ ദേശീയപാതയില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. എട്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. സൈനികരുടെ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്.

അമര്‍നാഥ് തീര്‍ഥാടകര്‍ കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. തീര്‍ഥാടക സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

Top