ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. തലസ്ഥാനമായ ടോക്കിയോയില്‍ റിക്ടര്‍സ്‌കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്.
നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ടോക്കിയോയില്‍ നിന്ന് 874 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ജപ്പാനിലെ പ്രാദേശിക സമയം 6.30 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഇതേസമയത്ത് ഡല്‍ഹിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


