ജനതാ പാര്‍ട്ടി ലയന പ്രഖ്യാപനം; ഞായറാഴ്ച യോഗം ചേരും

ന്യൂഡല്‍ഹി: ജനതാ പാര്‍ട്ടികളുടെ ലയനപ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കും. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആറ് ജനതാ പാര്‍ട്ടികളുടെ യോഗം ഞായറാഴ്ച ഡല്‍ഹിയില്‍ ചേരും. യോഗത്തിനുശേഷം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ‘സമാജ്വാദി’ (സോഷ്യലിസ്റ്റ്) എന്ന അര്‍ഥം നിലനില്‍ക്കുന്ന പേരിലാകും പുതിയ പാര്‍ട്ടി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശരത് യാദവ്, ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ പേര്, ചിഹ്നം, പതാക തുടങ്ങിയ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സാധിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. നവംബറില്‍ നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിനുമുമ്പ് ലയനസമ്മേളനം സംഘടിപ്പിക്കാനാണ് ആലോചന.

Top