ന്യൂഡല്‍ഹി: ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദിയുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കാശ്മീരിലും ജാര്‍ഖണ്ഡിലുമുണ്ടായ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്നും അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രിയെ മോദി തിരഞ്ഞെടുക്കുമെന്നും മികച്ച ഭരണ കാഴ്ചവയ്ക്കുമെന്ന വാഗ്ദാനം പാലിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബിജെപി അടുക്കുകയാണെന്നും മോദിയുടെ വികസന അജണ്ടകളെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പുഫലമെന്നും അമിത് ഷാ പറഞ്ഞു










